ഇന്ന് whatsapp സ്റ്റാറ്റസുകൾ തിരയുമ്പോളാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. ഇതാ പുതിയൊരാൾ സെഞ്ച്വറി അടിച്ചിരിക്കുന്നു. നമ്മുടെ ഏതെങ്കിലും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളായിരിക്കും സെഞ്ച്വറി നേടിയതെന്ന് ചിന്തിക്കാൻ വരട്ടെ.. ഇത് വെറുമൊരു സെഞ്ച്വറി അല്ലേ എന്ന് കരുതി മുഖം ചുളിക്കാനും വരട്ടെ..
ഈ പുള്ളി ചില്ലറക്കാരല്ല കേട്ടോ; ആദ്യമായി നേടിയ ഒരൊറ്റ ശതകം കൊണ്ട് തന്നെ ചരിത്രം തിരുത്തി കുറിച്ചു കളഞ്ഞു ..
ആ ഒരു കാര്യം പറയാൻ വിട്ടു പോയി ആരാ ഈ പുള്ളി എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്.?
ഇയാൾ ക്രിക്കറ്റ് താരം ഒന്നുമല്ല ; പിന്നെയോ ? സാധാരണക്കാരൻ പൊന്നിൻ വില കൊടുത്ത് മേടിച്ച് വണ്ടിയിൽ ഒഴിച്ച് ആവിയാക്കി കളയുന്ന പാവം പെട്രോൾ. വെറും പെട്രോൾ അല്ല പ്രീമിയം പെട്രോൾ.
ഇന്ന് ഇയാളുടെ ദിവസമാണല്ലോ. നൂറ് കടന്നതല്ലേ.
അതൊക്കെ ഇരിക്കട്ടെ പുള്ളി ഒറ്റക്ക് സെഞ്ച്വറി കടന്നതാണോ അതോ ആരെങ്കിലും കടത്തിയതാണോ എന്ന് അറിയണ്ടേ?
ആ അറിയാതെ പറ്റുമോ.. പെട്രോളിൻ്റെ ആരാധകനായി പോയില്ലേ.എന്നാ ശ്രദ്ധിച്ചോ പെട്രോളിൻ്റെ ഇന്നത്തെ വില ലിറ്ററിന് 97.35 രൂപ ( പ്രീമിയം അല്ല ). അന്താരാഷ്ട്ര വിലനോക്കിയാൽ ലിറ്ററിന് 31 രൂപ ,ശെടാ അപ്പോൾ എങ്ങെനെ 97 ആയി.. ഇതിൽ പ്രധാനമായും രണ്ടു പേർ കൂടെ കൂട്ടുകെട്ടുണ്ട് .. ആരാ അവർ ?
കേന്ദ്ര സംസ്ഥാന ഗവൺമെൻറുകൾ..
എത്രയാ ഒരു ലിറ്റർ പെട്രോളിന് കേന്ദ്രം ഈടാക്കുന്ന നികുതി 33 രൂപ അപ്പോൾ കേരള സർക്കാരോ 30 രൂപ...
31 + 33 + 30 = 94
ഡീലർ കമ്മീഷൻ 3. 35 രൂപ.. ആകെ 97.35 രൂപ..
ഇപ്പോൾ കത്തിയോ ആരൊക്കെയാണ് പെട്രോളിനെ ശതകം കാണാൻ സഹായിച്ചതെന്ന് ...?
ഏറെകുറെ മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.
നവ മാധ്യമങ്ങളിലെ സ്റ്റാറ്റസ് പ്രവാഹത്തിന് തിരികൊളുത്തുന്നവർ മനസ്സിലാക്കൂ കേന്ദ്രവും സംസ്ഥാനവും മൽസരിച്ചാണ് പെട്രോളിൻ്റെയും ഡീസലിൻ്റെയും നികുതി കൂട്ടുന്നത്.
എന്നാലും ഒരു സംശയം വല്ലാതെ അലട്ടുന്നുണ്ട്.. പെട്രോൾ വിലയിൽ വന്ന വർദ്ധനവ് എണ്ണ കമ്പനികളെ സഹായിക്കുന്ന കണക്ക് ഇതിൽ കാണുന്നില്ലല്ലോ. അത് എവിടെ പോയി .....നിങ്ങൾക്ക് അറിയാമെങ്കിൽ കമൻ്റ് ചെയ്യു.....
✍️By
#Vishnu_Neyyattinkara
Good information
ReplyDelete