ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം ജാതീയതയോ മതസ്പര്ത്ഥയോ അല്ല മറിച് ദാരിദ്യ്രവും അഭയാർത്ഥി കുടിയേറ്റവും ആണ്
കഴിഞ്ഞ കുറച്ച വർഷങ്ങൾ എടുത്ത് പരിശോദിച്ചാൽ നമുക് മനസ്സിലാക്കാൻ കഴിയും ആഫ്രിക്കൻ ഭൂഖണ്ഡങ്ങളെ അപേക്ഷിച് ഏഷ്യ വൻ തോതിലുള്ള കുടിയേറ്റങ്ങൾക്ക് വേദിയാവുകയാണ് ,അതിൽ പ്രധാനമായും അറബ് രാജ്യങ്ങളിൽ നിന്നുമുള്ള പലായനമാണ് ഇതിന് കാരണമായി അതാത് രാജ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ആഭ്യന്തര യുദ്ധങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് നിർമ്മിക്കുവാനുള്ള തീവ്രവാദികളായ വിമത നീക്കവും എന്നാണ് ,എന്നിരുന്നാലും ഇതൊന്നും അത് ചെറിയ കാര്യങ്ങളായി ലോക ജനതക്ക് തള്ളിക്കളയാനാവില്ല എന്തെന്നാൽ ആരും താൻ ജീവിക്കുന്ന രാജ്യത്തിൽ സുരക്ഷിതരാണെന്ന് കരുതുന്നില്ല ,ഇന്ന് ഏതെങ്കിലും അന്യ രാജ്യത്തിനാണ് ഈ അവസ്ഥ ഉണ്ടായിരിക്കുന്നതെങ്കിലും നമ്മുടെ രാഷ്ട്രത്തിലേക്കും പടർന്നുപിടിക്കാൻ കാലതാമസമെടുക്കില്ല ,ഇന്ത്യമഹാരാജ്യത്തിൻറ്റെ അയാൾ രാജ്യങ്ങളായ മ്യാന്മറിൽ നിന്നും ടിബറ്റിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വരെ അനുദിനം അഭയാർത്ഥികൾ പ്രവഹിക്കുകയാണ് . പുരാതനകാലം മുതൽക്കേ ഇന്ത്യ കൈകൊണ്ടുവരുന്ന നയമായ അഥിതി ദേവോഭവ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ കഴിവിന്റെ പരമാവധി അഭയാർത്ഥികളെ ഉള്കൊള്ളുന്നതിൽ നമുക്ക് അഭിമാനിക്കാം ........
No comments:
Post a Comment