Monday 7 June 2021

പെട്രോളിനെ സെഞ്ചറി കടത്തിയതാര്

ഇന്ന് whatsapp സ്റ്റാറ്റസുകൾ തിരയുമ്പോളാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. ഇതാ പുതിയൊരാൾ സെഞ്ച്വറി അടിച്ചിരിക്കുന്നു. നമ്മുടെ ഏതെങ്കിലും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളായിരിക്കും സെഞ്ച്വറി നേടിയതെന്ന് ചിന്തിക്കാൻ വരട്ടെ.. ഇത് വെറുമൊരു സെഞ്ച്വറി അല്ലേ എന്ന് കരുതി മുഖം ചുളിക്കാനും വരട്ടെ..

ഈ പുള്ളി ചില്ലറക്കാരല്ല കേട്ടോ; ആദ്യമായി നേടിയ ഒരൊറ്റ ശതകം കൊണ്ട് തന്നെ ചരിത്രം തിരുത്തി കുറിച്ചു കളഞ്ഞു ..

ആ ഒരു കാര്യം പറയാൻ വിട്ടു പോയി ആരാ ഈ പുള്ളി എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്.?
ഇയാൾ ക്രിക്കറ്റ് താരം ഒന്നുമല്ല ; പിന്നെയോ ? സാധാരണക്കാരൻ പൊന്നിൻ വില കൊടുത്ത് മേടിച്ച് വണ്ടിയിൽ ഒഴിച്ച് ആവിയാക്കി കളയുന്ന പാവം പെട്രോൾ. വെറും പെട്രോൾ അല്ല പ്രീമിയം പെട്രോൾ.
ഇന്ന് ഇയാളുടെ ദിവസമാണല്ലോ. നൂറ് കടന്നതല്ലേ.

അതൊക്കെ ഇരിക്കട്ടെ പുള്ളി ഒറ്റക്ക് സെഞ്ച്വറി കടന്നതാണോ അതോ ആരെങ്കിലും കടത്തിയതാണോ എന്ന് അറിയണ്ടേ?
ആ അറിയാതെ പറ്റുമോ.. പെട്രോളിൻ്റെ ആരാധകനായി പോയില്ലേ.എന്നാ ശ്രദ്ധിച്ചോ പെട്രോളിൻ്റെ ഇന്നത്തെ വില ലിറ്ററിന് 97.35 രൂപ ( പ്രീമിയം അല്ല ). അന്താരാഷ്ട്ര വിലനോക്കിയാൽ ലിറ്ററിന് 31 രൂപ ,ശെടാ അപ്പോൾ എങ്ങെനെ 97 ആയി.. ഇതിൽ പ്രധാനമായും രണ്ടു പേർ കൂടെ കൂട്ടുകെട്ടുണ്ട് .. ആരാ അവർ ?

 കേന്ദ്ര സംസ്ഥാന  ഗവൺമെൻറുകൾ.. 

എത്രയാ ഒരു ലിറ്റർ പെട്രോളിന് കേന്ദ്രം ഈടാക്കുന്ന നികുതി 33 രൂപ അപ്പോൾ കേരള സർക്കാരോ 30 രൂപ...

 31 + 33 + 30 = 94
ഡീലർ കമ്മീഷൻ 3. 35 രൂപ.. ആകെ 97.35 രൂപ..


ഇപ്പോൾ കത്തിയോ ആരൊക്കെയാണ് പെട്രോളിനെ ശതകം കാണാൻ സഹായിച്ചതെന്ന് ...?
ഏറെകുറെ മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.

നവ മാധ്യമങ്ങളിലെ സ്റ്റാറ്റസ് പ്രവാഹത്തിന് തിരികൊളുത്തുന്നവർ മനസ്സിലാക്കൂ കേന്ദ്രവും സംസ്ഥാനവും മൽസരിച്ചാണ്  പെട്രോളിൻ്റെയും ഡീസലിൻ്റെയും നികുതി കൂട്ടുന്നത്.

എന്നാലും ഒരു സംശയം വല്ലാതെ അലട്ടുന്നുണ്ട്.. പെട്രോൾ വിലയിൽ വന്ന വർദ്ധനവ് എണ്ണ കമ്പനികളെ സഹായിക്കുന്ന കണക്ക് ഇതിൽ കാണുന്നില്ലല്ലോ. അത് എവിടെ പോയി .....നിങ്ങൾക്ക് അറിയാമെങ്കിൽ കമൻ്റ് ചെയ്യു.....

✍️By
#Vishnu_Neyyattinkara

Monday 28 October 2019

മാവോയിസ്റ്റുകളും മനുഷ്യരാണ് 
അവരുടെ ശരീരത്തിലും 
രക്തവും മജ്ജയും ഉണ്ട് അവർക്കും ഉറ്റവരും കുടുംബവും ഉണ്ട്.



മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ 
എന്തുകൊണ്ട് കൊല്ലപ്പെടണം? 

ഒരു ലാഭവും ഇച്ചിക്കാതെ 
സ്വന്തം സുഖങ്ങൾ ത്യജിച്ച് 
കാലഹരണപ്പെട്ട വ്യവസ്ഥിതിയെ തകർക്കാൻ ശ്രമിക്കുന്നത് ഒരു വലിയ തെറ്റായിട്ട് എനിക്ക് തോന്നുന്നില്ല,

എന്തുകൊണ്ട് അവരെ വർഷാവർഷം നായാട്ട് മൃഗങ്ങളെപ്പോലെ വേട്ടയാടുന്നു ?

അതിനുപിന്നിൽ തണ്ടർബോൾട്ട് എന്ന ഒരു സേനാ വിഭാഗത്തിനെ
പുഷ്ടിപ്പെടുത്താനും ചെല്ലും ചെലവും കൊടുക്കാനുമുള്ള ഒരു ഉപാധിയായി മാത്രമേ കാണാൻ കഴിയൂ ...
സായുധവിപ്ലവകാരികളായ ചെഗുവേരയും ഫിഡൽ കാസ്ട്രോയും ലെനിനും സ്റ്റാലിനും 
മാവോ സേതൂങ്ങും ഒക്കെ മനസ്സിലുള്ള ഒരു വിഭാഗം നേതൃത്വം നൽകുന്ന ഭരണകൂടത്തിനു കീഴിൽ ആണ് ഇത്തരത്തിൽ ക്രൂരമായ വേട്ടയാടലുകൾ നടമാടുന്നത് എന്നോർക്കുമ്പോൾ ലജ്ജിക്കുന്നു..

Sunday 6 October 2019

Kavita Ormayile onam

"മാവേലി തമ്പുരാന്റെ ഓർമ്മകൾ പുതുക്കാൻ
മാമലനാട് ഇന്നൊരുങ്ങിയല്ലോ.
കള്ളവും ചതിയും ഇല്ലാത്തതാം കാലം ഓർമ്മയിൽ മാത്രം ഒതുങ്ങിയല്ലോ.

അത്തം പിറന്നാൽ പൂക്കളം തീർക്കാൻ
പൂപ്പൊലി പാടി പൂക്കളെ തേടി പായുന്ന ബാല്യം ഇന്നെവിടേ.....
മുറ്റങ്ങൾ തോറും പലതരം നിറങ്ങളാൽ പൂക്കളം തീർത്തൊരു നാളെ വിടേ...

കാണം വിറ്റും ഓണമുണ്ണാനായി രാപ്പകലില്ലാതലഞ്ഞു നമ്മൾ.
ഉള്ളത് കൊണ്ട് ഓണമാക്കി ഓണത്തപ്പനെ വരവേൽക്കാനായ്.

നാടുമുടിച്ചൊരു പ്രളയത്തിൻ മുന്നിൽ നിന്ന് എങ്ങനെ നമ്മക്കോണം വരും
കൂടപ്പിറപ്പുകൾ വറുതിയിൽ ഉഴറുമ്പോൾ
ഒരു കൈ നീട്ടി നാം കൂടെയുണ്ടാകണം.

 എന്നാലെ എന്നും മലയാള മണ്ണിന്റെ പുണ്യമായ് ഓണം വിരുന്നു വരൂ...
കേരള ഹൃദയത്തിൻ പൈതൃക താളമായ് എന്നും നമ്മിൽ ഓണമുണ്ട്.

മാവേലി തമ്പുരാന്റെ ഓർമ്മകൾ പുതുക്കാൻ മാമലനാട് ഇന്നൊരുങ്ങിയല്ലോ."
-Vishnu Neyyattinkara

Thursday 3 January 2019

മാധ്യമ ചരിത്രത്തിലെ കറുത്ത അദ്ധ്യായം...

സ്ത്രീകളെ പോലും മൃഗീയമായി വേട്ടയാടുന്ന കാട്ടാളത്തം,അവരുടെ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനെ ഹനിക്കുന്നത്  അവസാനിപ്പിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും മറക്കണ്ട...

Saturday 29 December 2018

കങ്കാരു വേട്ട

മെൽബൺ ക്രിക്കറ്റ്‌ ടെസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യ
ഓസ്ട്രേലിയക്കെതിരെ മെൽബണിലെ ടെസ്റ്റ്‌ വിജയത്തോടെ 37 വർഷത്തെ കാത്തിരിരിപ്പിനു വിരാമമായി...137 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്, കളിയുടെ ആദ്യ ദിനം മുതൽ ഇന്ത്യ മേധാവിത്തം പുലർത്തിയിരുന്നു.


Wednesday 26 December 2018

ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം ജാതീയതയോ മതസ്പര്ത്ഥയോ അല്ല മറിച് ദാരിദ്യ്രവും അഭയാർത്ഥി കുടിയേറ്റവും ആണ് 

കഴിഞ്ഞ കുറച്ച വർഷങ്ങൾ എടുത്ത് പരിശോദിച്ചാൽ നമുക് മനസ്സിലാക്കാൻ കഴിയും ആഫ്രിക്കൻ ഭൂഖണ്ഡങ്ങളെ അപേക്ഷിച് ഏഷ്യ വൻ തോതിലുള്ള കുടിയേറ്റങ്ങൾക്ക് വേദിയാവുകയാണ് ,അതിൽ പ്രധാനമായും അറബ് രാജ്യങ്ങളിൽ നിന്നുമുള്ള പലായനമാണ് ഇതിന് കാരണമായി അതാത് രാജ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ആഭ്യന്തര യുദ്ധങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് നിർമ്മിക്കുവാനുള്ള  തീവ്രവാദികളായ വിമത നീക്കവും എന്നാണ് ,എന്നിരുന്നാലും ഇതൊന്നും അത് ചെറിയ കാര്യങ്ങളായി ലോക ജനതക്ക് തള്ളിക്കളയാനാവില്ല  എന്തെന്നാൽ ആരും താൻ ജീവിക്കുന്ന രാജ്യത്തിൽ സുരക്ഷിതരാണെന്ന് കരുതുന്നില്ല ,ഇന്ന് ഏതെങ്കിലും അന്യ രാജ്യത്തിനാണ് ഈ  അവസ്ഥ ഉണ്ടായിരിക്കുന്നതെങ്കിലും  നമ്മുടെ രാഷ്ട്രത്തിലേക്കും പടർന്നുപിടിക്കാൻ കാലതാമസമെടുക്കില്ല ,ഇന്ത്യമഹാരാജ്യത്തിൻറ്റെ  അയാൾ രാജ്യങ്ങളായ മ്യാന്മറിൽ നിന്നും ടിബറ്റിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വരെ അനുദിനം അഭയാർത്ഥികൾ പ്രവഹിക്കുകയാണ് . പുരാതനകാലം മുതൽക്കേ ഇന്ത്യ കൈകൊണ്ടുവരുന്ന നയമായ അഥിതി ദേവോഭവ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ കഴിവിന്റെ പരമാവധി അഭയാർത്ഥികളെ ഉള്കൊള്ളുന്നതിൽ നമുക്ക് അഭിമാനിക്കാം ........

തുടരും ..........

പെട്രോളിനെ സെഞ്ചറി കടത്തിയതാര്

ഇന്ന് whatsapp സ്റ്റാറ്റസുകൾ തിരയുമ്പോളാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. ഇതാ പുതിയൊരാൾ സെഞ്ച്വറി അടിച്ചിരിക്കുന്നു. നമ്മുടെ ഏതെങ്കിലും പ്രിയ...